മിസോറാം ഗവർണർ സ്ഥാനം കുമ്മനം രാജി വെച്ചു.തിരുവനന്തപുരത്ത് ത്രികോണ മത്സരം.

കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തു നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി പാർലമെന്റിലേക്ക് മത്സരിക്കും.ഇതിനു മുന്നോടിയായി മിസോറാം ഗവർണർ സ്ഥാനം കുമ്മനം രാജി വെച്ചു.അദ്ദേഹത്തിന്റെ രാജിക്കത്ത് രാഷ്‌ട്രപതി സ്വീകരിച്ചു. ആസാം ഗവർണർക്കാണ് മിസോറാമിന്റെ താത്കാലിക ചുമതല.

കുമ്മനത്തെ മത്സരിപ്പിക്കണമെന്ന ആർഎസ്എസിന്റെ കടുത്ത നിലപാടിനെ തുടർന്ന് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.ബിജെപി സംസ്ഥാന നേതൃത്വം കുമ്മനത്തെ സ്വാഗതം ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥിയായി ശശിതരൂരിനെയും എൽഡിഎഫ് സ്ഥാനാർത്ഥിയായി സി.പി.ഐയുടെ സി ദിവാകരനെയും നേരത്തെ പ്രഖ്യാപിച്ചു.

എൻഡിഎ സ്ഥാനാർത്ഥിയായി കുമ്മനം കൂടി വരുന്നതോടെ അനന്തപുരിയിൽ ത്രികോണ മത്സരം ഉറപ്പായി.ശബരിമല വിഷയം ഉൾപ്പെടെ കത്തി നിൽക്കുന്ന സാഹചര്യത്തിൽ ബിജെപിക്കു ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.

Be the first to comment on "മിസോറാം ഗവർണർ സ്ഥാനം കുമ്മനം രാജി വെച്ചു.തിരുവനന്തപുരത്ത് ത്രികോണ മത്സരം."

Leave a comment

Your email address will not be published.


*