തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.ഏഴു തവണകളായാണ് തിരഞ്ഞെടുപ്പ് നടത്തുക. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തമാസം 11 മുതല്‍ മേയ് 19 വരെ നടക്കുക. മേയ് 23 നാണ് വോട്ടെണ്ണല്‍.

കേരളത്തില്‍ അടുത്തമാസം 23 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. മെയ് 23 നാണു വോട്ടെണ്ണൽ.ഫലമറിയാൻ ഒരു മാസം കാത്തിരിക്കണം.കേരളത്തിൽ ഈമാസം 28 മുതൽ ഏപ്രിൽ 4 വരെ പത്രിക നൽകാം.നമ നിർദേശപത്രികയുടെ സുഷമ പരിശോധന ഏപ്രിൽ 5 ന്.പിൻവലിക്കാനുള്ള അവസാന തിയതി ഏപ്രിൽ 8 ആണ്.


ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മേയ് ആറ്, മേയ് 12, മേയ് 19 എന്നിവയാണ് വോട്ടെടുപ്പ് തീയതികള്‍. 20 സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരില്‍ അഞ്ചുഘട്ടമായിട്ടും ബിഹാറില്‍ ഏഴുഘട്ടമായിട്ടും തിരഞ്ഞെടുപ്പ് നടക്കും.

എന്നാൽ കശ്‍മീറിലെ നിയമസഭാ തിരഞ്ഞെടുപ്പ് വൈകും.
രാജ്യത്ത് 90 കോടി വോട്ടര്‍മാരുമാണുളളത്.ഇക്കൂട്ടത്തില്‍ 8.4 കോടി പുതിയ വോട്ടര്‍മാരാണ്. പത്ത് ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്.

എല്ലാ വോട്ടിംഗ് മെഷീനുകളിലും വിവിപാറ്റ് സംവിധാനം ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇത്തവണ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

Be the first to comment on "തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു."

Leave a comment

Your email address will not be published.


*