നളിനി നെറ്റോ രാജിവച്ചു.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി.പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം നടത്തിയ നിയമനങ്ങളിൽ പ്രധാനപ്പെട്ട നിയമനങ്ങളിൽ ഒന്നാണ് നളിനി നെറ്റോയുടേത്.

ആഭ്യന്തര സെക്രട്ടറി ആയിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷമായിരുന്നു ഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന തസ്തിക പ്രത്യേകം ഉണ്ടാക്കിയുള്ള നിയമനം.

Be the first to comment on "നളിനി നെറ്റോ രാജിവച്ചു."

Leave a comment

Your email address will not be published.


*