ടോം വടക്കൻ ബിജെപിയിൽ.

മുന്‍ കോണ്‍ഗ്രസ് വക്താവും മുന്‍ എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ചേർന്നു.കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദിൽ നിന്നും അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു.

ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അംഗത്വം നല്‍കിയതില്‍ ടോം വടക്കന്‍ നന്ദി അറിയിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചത്.

രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. ഉപയോഗിച്ച്‌ വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസില്‍. പാര്‍ട്ടി വിടാതെ മറ്റ് മാര്‍ഗമില്ല. പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിച്ചാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നതെന്നും ടോം വടക്കന്‍ പറയുന്നു.

തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച്‌ കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ ദേശീയ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത് ടോം വടക്കനായിരുന്നു.

Be the first to comment on "ടോം വടക്കൻ ബിജെപിയിൽ."

Leave a comment

Your email address will not be published.


*