നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് നാടുവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി.ഒളിവില്‍പ്പോവാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇന്ന് ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദിക്കെതിരെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി കഴിഞ്ഞ ദിവസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

നീരവ് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്ന എന്‍ഫോഴ്സ്മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. രാജ്യം വിട്ട് പതിനേഴ് മാസത്തിന്ശേഷമാണ് നീരവ് മോദി അറസ്റ്റിലായത്. ഇന്ത്യ വിട്ട നിരവ് മോദി ലണ്ടനിൽ സുഖജീവിതം നയിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ച ദി ടെലിഗ്രാഫ് പുറത്തു വിട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിടുന്നവരെ സഹായിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെ നിരവ് ലണ്ടനിൽ അറസ്റ്റിലായത് ബിജെപിക്ക് വലിയ ആശ്വാസമാണ്.

Be the first to comment on "നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി."

Leave a comment

Your email address will not be published.


*