ഓച്ചിറയിൽ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശിനിയായ പതിമ്മൂന്ന്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒളിവില്‍ പോയ മുഖ്യ പ്രതി മുഹമ്മദ് റോഷനെതിരെ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി പെൺകുട്ടിയുമായി ബെംഗളുരുവിലേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവും രാജസ്ഥാനും കേരളത്തിലെ വടക്കന്‍ ജില്ലകളുമായി കേന്ദ്രീകരിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ അഞ്ചു ദിവസമായിട്ടും മുഹമ്മദ് റോഷൻ കുറിച്ചും പെൺകുട്ടിയെ കുറിച്ചും പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സി.പി.ഐ. ബ്രാഞ്ച്‌ സെക്രട്ടറി ഓച്ചിറ മേമന തെക്ക്‌ കന്നിട്ടയില്‍ നവാസിന്റെ മകന്‍ മുഹമ്മദ്‌ റോഷ(20)നും സംഘവും കളിമൺ ശില്പങ്ങൾ വിൽക്കുന്ന ദമ്പതികളുടെ 13 കാരിയായ മകളെ തട്ടിക്കൊണ്ടു പോയത്.

തിങ്കളാഴ്‌ച രാത്രി താമസസ്‌ഥലത്ത്‌ അതിക്രമിച്ച്‌ കയറിയ നാലംഗ സംഘം മാതാപിതാക്കളെ മര്‍ദിച്ച്‌ അവശരാക്കിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കേസിലെ പ്രതികളായ പായിക്കുഴി മോഴൂര്‍തറയില്‍ പ്യാരി (19),ചങ്ങന്‍കുളങ്ങര തണ്ടാശ്ശേരി തെക്കതില്‍ ബിബിന്‍ (18), പായിക്കുഴി കുറ്റീതറയില്‍ അനന്തു (21) തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Be the first to comment on "ഓച്ചിറയിൽ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു."

Leave a comment

Your email address will not be published.


*