തൊടുപുഴയിൽ ഏഴു വയസ്സുകാരനെ ഉപദ്രവിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ.

തൊടുപുഴയിൽ ഏഴു വയസ്സുകാരനെ അതിക്രൂരമായി ഉപദ്രവിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു.തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അരുണ്‍ ആനന്ദാണ് (36) അറസ്റ്റിലായത്. അതിക്രൂരമായ മർദ്ദനത്തിൽ പരുക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

തലയോട്ടി തകർന്നു തലച്ചോർ പുറത്തു വന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുട്ടിയുടെ ശ്വാസകോശത്തിനും ക്ഷതമേറ്റിട്ടുണ്ട്. കുട്ടികളുടെ പിതാവ് പത്തു മാസങ്ങൾക്കു മുൻപ് മരിച്ചിരുന്നു.

ഇതിനു ശേഷമാണു കുട്ടിയുടെ മാതാവും ഭർത്താവിന്റെ ബന്ധുവായ അരുണും തമ്മിൽ വിവാഹിതരാകുന്നത്. ലഹരിക്കടിമയായ അരുൺ ഏഴും മൂന്നരയും വയസുള്ള രണ്ടു കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.

സംഭവ ദിവസം കട്ടിലിൽ മൂത്രമൊഴിച്ചതിൽ കലിപൂണ്ട അരുൺ കുട്ടിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.തല ഭിത്തിയിൽ ഇടിച്ചതിനെ തുടർന്ന് അബോധാവസ്ഥയിൽ ആയ കുട്ടിയെ അരുണും മാതാവും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

കുട്ടി സോഫയിൽ നിന്നും വീണു പരുക്കേറ്റെന്നാണ് ഇരുവരും ഡോക്ടറോട് പറഞ്ഞത്.എന്നാൽ സംശയം തോന്നിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ആദ്യം അരുണിനെതിരെ മൊഴി നല്കാൻ മാതാവ് തയാറായില്ലെകിലും പിന്നീട് ഇവരും ഇളയ കുട്ടിയും അരുണിനെതിരെ മൊഴി നൽകുകയായിരുന്നു.തിരുവനന്തപുരത്ത് കൊലക്കേസിലുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു അരുണ്‍.

Be the first to comment on "തൊടുപുഴയിൽ ഏഴു വയസ്സുകാരനെ ഉപദ്രവിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ."

Leave a comment

Your email address will not be published.


*