കെ എം മാണി അന്തരിച്ചു.

കേരള രാഷ്ട്രീയത്തിലെ അതികായകൻ കെ എം മാണി(86) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ഒരു മാസമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ വെളിയാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന അദ്ദേഹത്തിന്റെ മരണം വൈകിട്ട് 4.57ഓട് കൂടി സംഭവിക്കുകയായിരുന്നു.

ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ സ്വദേശമായ പാലായിലേക്ക് കൊണ്ടുപോകും.വ്യാഴാഴ്ചയാണ് ശവസംസ്‌കാരം.രാഷ്ട്രീയ രംഗത്തെ പ്രമുഖർ കെ എം മാണിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

1964 ലിൽ കേരള കോൺഗ്രസ്സ് രൂപീകരിച്ചത് മുതൽ നേതൃസ്ഥാനം വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു. 1965 ലാണ് കെ എം മാണി ആദ്യമായി പാലായിൽ നിന്നും എംഎൽഎ ആയത്. തുടർന്ന് ഇതുവരെ മറ്റൊരു എംഎൽഎ പാലായിൽ ഉണ്ടായിട്ടില്ല.തനിക്കു രണ്ടു ഭാര്യമാർ ഉണ്ടെന്നായിരുന്നു കെ എം മാണി പറഞ്ഞിരുന്നു.അതിലൊന്ന് പാലയാണെന്നു അദ്ദേഹം പറയുമായിരുന്നു.

ഒരു പാട് റെക്കോർഡുകൾക്കു ഉടമയായിരുന്നു പാലാക്കാരുടെ മാണി സാർ.1975 ൽ ആദ്യമായി മന്ത്രിയായ അദ്ദേഹം 12 മന്ത്രി സഭകളിൽ അംഗമായിരുന്നു. കെ എം മാണി ഏറ്റവും അധികം മന്ത്രി എന്ന റെക്കോർഡും നേടി.ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ചതിന് റെക്കോർഡും മണിക്ക് സ്വന്തം. ആഭ്യന്തരം,ധനം,റവന്യു,നിയമം,വൈദ്യുതി തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Be the first to comment on "കെ എം മാണി അന്തരിച്ചു."

Leave a comment

Your email address will not be published.


*