കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാൻ ശ്രമം; ഇതരസംസ്ഥാനക്കാർ പിടിയിൽ

കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാർ പിടിയിൽ.കൊട്ടാരക്കര വെട്ടിക്കവലയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് സംഭവം നടന്നത്. വീടുകള്‍ കയറിയിറങ്ങി പുതപ്പ് വില്‍ക്കാനെത്തിയ നൂർ മുഹമ്മദ് യുവതിയെ ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ പ്രധാനപ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി നൂർ മുഹമ്മദ് അടക്കം നാലുപേർ പോലീസിന്റെ പിടികൂടി.സംഭവത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും പോലീസും ചേർന്നാണ് പിടികൂടിയത്.

എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് കണ്ടു നൂർ മുഹമ്മദ് ഒഴികെയുള്ളവരെ പോലീസ് വിട്ടയച്ചു.പുതപ്പു വാങ്ങുന്നതിനായി പണമെടുക്കാൻ അകത്തു കയറിയ യുവതിയുടെ പിന്നാലെ കയറിയ നൂർ കതകടച്ചു ശേഷം യുവതിയെ കടന്നു പിടിച്ചു.

യുവതി ബഹളം വച്ചതോടെ ഇറങ്ങിയോടിയ നൂർ മുഹമ്മദ് ബാർബർ ഷോപ്പിൽ കയറി താടി വടിച്ചു വേഷം മാറാനും ശ്രമം നടത്തി.എന്നാൽ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.

Be the first to comment on "കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാൻ ശ്രമം; ഇതരസംസ്ഥാനക്കാർ പിടിയിൽ"

Leave a comment

Your email address will not be published.


*