ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിന്.

ലോഡ്സ് (ലണ്ടന്‍): ചരിത്രത്തില്‍ആദ്യമായി സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ന്യൂസീലന്‍ഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് ലോകചാമ്ബ്യന്മാരായി.സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സാണ് നേടിയത്.

ന്യൂസീലന്‍ഡ് ആറ് പന്തില്‍ 15 റണ്‍സെടുത്തെങ്കിലും ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്.

നിശ്ചിത 50 ഓവറില്‍ ഇരു ടീമുകളും ടൈ ആയതോടെയാണ് സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ 241 റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി.

Be the first to comment on "ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിന്."

Leave a comment

Your email address will not be published.


*