മറാത്തി പിന്നണി ഗായിക ഗീതാ മാലി വാഹനാപകടത്തില്‍ മരിച്ചു.

പ്രമുഖ മറാത്തി പിന്നണി ഗായിക ഗീതാ മാലി വാഹനാപകടത്തില്‍ മരിച്ചു.മുംബൈ-ആഗ്ര ദേശീയപാതയില്‍ വച്ചാണ് ഗീത സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

അമേരിക്കയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയതിന് ശേഷം കാറില്‍ നാഷിക്കിലെ വീട്ടിലേക്ക് പോകുകയായിരുന്ന കാര്‍നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറില്‍ ചെന്നിടിക്കുകയായിരുന്നു.

ഗീതയും ഭര്‍ത്താവ് വിജയ്‌യുമാണ് കാറിലുണ്ടായിരുന്നത്.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഗീത മരിക്കുകയായിരുന്നു. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Be the first to comment on "മറാത്തി പിന്നണി ഗായിക ഗീതാ മാലി വാഹനാപകടത്തില്‍ മരിച്ചു."

Leave a comment

Your email address will not be published.


*