ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായില്ല.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായില്ല .വന്‍ ജനാവലി പങ്കെടുത്ത റോഡ് ഷോ സമാപിക്കാന്‍ വൈകിയതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അദ്ദേഹത്തിന് നാമനിര്‍ദേശ പത്രിക പൂരിപ്പിച്ച്‌ വരണാധികാരിയുടെ ഓഫിസില്‍ എത്തിക്കാനായില്ല.


ചൊവ്വാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.22നാണ് സൂക്ഷ്മ പരിശോധന. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. 11 നാണ് ഫലപ്രഖ്യാപനം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് കെജ്​രിവാള്‍ മത്സരിക്കുന്നത്.

Be the first to comment on "ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായില്ല."

Leave a comment

Your email address will not be published.


*