ബിജെപി സര്‍ക്കാരിനെതിരെ ശിവസേന രംഗത്ത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം തുടരുന്നതിനിടെ ബിജെപി സര്‍ക്കാരിനെതിരെ ശിവസേന രംഗത്ത്.മുസ്ലിംകളും രാജ്യത്തെ പൗരന്മാര്‍ തന്നെയാണെന്നും പൗരത്വം ആര്‍ക്കും ഇല്ലാതാക്കാനാവില്ലെന്നും ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ പറഞ്ഞു.

കേരള സര്‍ക്കാര്‍ ചെയ്തതുപോലെ പൗരത്വ ബില്ലിനെതിരെ മഹാരാഷ്ട്ര നിയമസഭയും പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

റാസാ അക്കാദമി ജനറല്‍ സെക്രട്ടറി സഈദ് നൂരിയുടെ നേതൃത്വത്തില്‍ 200 ഓളം നേതാക്കന്മാരാണ് താക്കറയെ കണ്ടത്.പൗരത്വബില്ലിനെ ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നും
മുസ്ലിംകളും രാജ്യത്തെ പൗരന്മാരെ തന്നെയാണെന്നും പൗരത്വം ആര്‍ക്കും ഇല്ലാതാക്കാനാവില്ലെന്നും ഉദ്ദവ് പറഞ്ഞതായി സഈദ് നൂരി പറഞ്ഞു.

Be the first to comment on "ബിജെപി സര്‍ക്കാരിനെതിരെ ശിവസേന രംഗത്ത്."

Leave a comment

Your email address will not be published.


*