കെപിസിസിയുടെ 47 പേരടങ്ങുന്ന പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടു.

കെപിസിസി പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ച 47 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.അടുത്ത ഭാരവാഹി പട്ടിക ഫെബ്രുവരി പത്തിനകം പുറത്തുവിടുമെന്നും നേതൃത്വം അറിയിച്ചു.

സെക്രട്ടറി, നിര്‍വ്വഹക സമിതിയംഗങ്ങള്‍
എന്നിവരുള്‍പ്പെടുന്നതാകും അടുത്ത പട്ടിക.
130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കിയാണ് കേരള നേതാക്കള്‍ ഭാരവാഹി പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചത്.

കൊടിക്കുന്നിലും കെ.സുധാകരനും വര്‍ക്കിങ് പ്രസിഡന്റുമാരായി തുടരാന്‍ തീരുമാനം.പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരില്ല.

വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, കെപി ധനപാലന്‍, കെസി റോസക്കുട്ടി, പദ്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സിപി മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, ടി സിദ്ധിഖ്, ശരത്ചന്ദ്ര പ്രസാദ്, ഏഴുകോണ്‍ നാരായണന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

Be the first to comment on "കെപിസിസിയുടെ 47 പേരടങ്ങുന്ന പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടു."

Leave a comment

Your email address will not be published.


*