എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി.

സാമ്ബത്തിക പ്രതിസന്ധിക്കിടെ എയര്‍ ഇന്ത്യയെ വില്‍പ്പനയ്ക്കുവച്ച കേന്ദ്രസ‍ക്കാ‍‍ര്‍ തീരുമാനത്തെ രൂക്ഷമായി വിമ‍ര്‍ശിച്ച്‌ മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.

കേന്ദ്രത്തിന്റെ തീരുമാനം രാജ്യവിരുദ്ധമാണെന്ന് പ്രതികരിച്ച അദ്ദേഹം താന്‍ ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതമാകുകയാണെന്നും അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം നിലവില്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ മുമ്ബിലാണുള്ളത്, താന്‍ അതില്‍ അംഗമാണ്. അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു കുറിപ്പ് നല്‍കാന്‍ എന്നോട് ആവശ്യപ്പെട്ടു.

അവര്‍ക്ക് ഇത് കൂടാതെ മുന്നോട്ട് പോകാന്‍ കഴിയില്ല, അവര്‍ അങ്ങനെ ചെയ്താല്‍ ഞാന്‍ കോടതിയില്‍ പോകും. അതും അവര്‍ക്കറിയാം.” സു​ബ്ര​മ​ഹ്ണ്യ​ന്‍ സ്വാമി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തില്‍ ആദ്യം മുതല്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സ്വാമി നേരത്തെ എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യാനും നിര്‍ദ്ദേശിച്ചിരുന്നു.

നടപടിയുമായി മുന്നോട്ട് പോയാല്‍ സര്‍ക്കാരിന് രാഷ്ട്രീയവും നിയമപരവുമായ പ്രതിസന്ധികളെ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു.

Be the first to comment on "എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി."

Leave a comment

Your email address will not be published.


*