രാജ്യദ്രോഹ കേസ്​ ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്​റ്റില്‍.

ഷഹീന്‍ബാഗ് പ്രതിഷേധത്തില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ ജെഎന്‍യു വിദ്യാര്‍ഥിയായ ഷര്‍ജീല്‍ ഇമാം അറസ്​റ്റിലായി.മൂന്നു ദിവസമായി ഒളിവിലായിരുന്ന ഷര്‍ജീല്‍ ഇമാമിനെ ബീഹാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.


അസമിനെ വേര്‍പെടുത്തണമെന്ന വിദ്വേഷ പരാമര്‍ശത്തെ തുടര്‍ന്നാണ് പൊലീസ് ഷര്‍ജീലിനെതിരെ കേസെടുത്തത്.ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയിലും സമാനമായ പ്രസംഗങ്ങള്‍ ഷര്‍ജീല്‍ ഇമാം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഷര്‍ജീല്‍ ഇമാമിനെതിരെ അസം പൊലീസ് യുഎപിഎ നിയമപ്രകാരം കേസെടുത്തപ്പോള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു ഡല്‍ഹി പോലീസിന്റെ നടപടി.ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 153 എ ( മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കല്‍) 505 ( സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തല്‍ ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

എന്നാല്‍ ഷഹീന്‍ബാഗിലെ പ്രതിഷേധ സ്ഥലത്താണ് ഷര്‍ജീല്‍ ഇമാം വിവാദ പ്രസംഗം നടത്തിയതെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ സ്ഥലം വ്യക്തമല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Be the first to comment on "രാജ്യദ്രോഹ കേസ്​ ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്​റ്റില്‍."

Leave a comment

Your email address will not be published.


*