ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ പ്രതിഷേധങ്ങള്‍ ഗവര്‍ണര്‍ക്ക് നേരെ ഉയര്‍ന്നേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത്.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി നാളെ മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് സെഡ് പ്ലസ് സുരക്ഷയുള്ളത്.

സെഡ് സുരക്ഷ മാത്രമായതിനാല്‍ കേരളത്തിനു പുറത്ത് ഗവര്‍ണര്‍ക്ക് സുരക്ഷ കുറയുന്ന സാഹചര്യമാണുള്ളത്. സെഡില്‍നിന്ന് സെഡ് പ്ലസിലേക്ക് മാറുമ്ബോള്‍ സുരക്ഷാ ജീവനക്കാരുടെ എണ്ണം ഇരട്ടിയാകും.

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കി മാറ്റുകയും ഇത് വ്യക്തമാക്കുന്ന ബോര്‍ഡ് രാജ്ഭവന് മുന്നില്‍ സ്ഥാപിക്കുകയും ചെയ്തു.

Be the first to comment on "ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം."

Leave a comment

Your email address will not be published.


*