ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവയ്പ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവയ്പ്.തോ​ക്കു​മാ​യെ​ത്തി​യ യു​വാ​വാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കുകയായിരുന്നു.ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു.

മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥി ഷബാദ് നജാറിനാണ് പരിക്കേറ്റത്.ഇ​യാ​ളെ എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ ട്രോ​മ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് നോ​ക്കി​നി​ല്‍​ക്കെ​യാ​ണ് അ​ക്ര​മി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ക​യാ​ണ്.തോക്ക് പിടിച്ച്‌ റോഡിലൂടെ നടന്ന് വന്ന് വെടിവയ്ക്കുന്ന യുവാവിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഇ​താ നി​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യം (യെ ​ലോ ആ​സാ​ദി) എ​ന്ന് വെ​ടി​യു​തി​ര്‍​ത്ത​യാ​ള്‍ വി​ളി​ച്ചു പ​റ​യു​ന്ന​ത് വീ​ഡി​യോ ദൃശ്യങ്ങളിലുണ്ട്. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ഗോപാല്‍ എന്നാണ് തന്റെ പേര് എന്ന് അക്രമി പോലീസിനോട് പറഞ്ഞു.

Be the first to comment on "ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവയ്പ്."

Leave a comment

Your email address will not be published.


*