തീവ്രവാദി പരാമര്‍ശത്തിന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ബിജെപിയുടെ തീവ്രവാദി പരാമര്‍ശത്തില്‍ വികാരനിര്‍ഭരമായി പ്രതികരിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.എങ്ങനെയാണ് ഞാന്‍ തീവ്രവാദിയാകുന്നത്.എല്ലാവര്‍ക്കും മരുന്നുകള്‍ നല്‍കി.

ആവശ്യക്കാര്‍ക്കു വേണ്ടതെല്ലാം ചെയ്തു. ഞാന്‍ എന്നെ കുറിച്ചോ എന്റെ കുടുംബത്തെ കുറിച്ചോ ഒരിക്കലും ചിന്തിച്ചിട്ടില്ല. രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കാനും തയ്യാറാണ്.കഴിഞ്ഞ അഞ്ചുവര്‍ഷമായി തന്റെ പോരാട്ടം അഴിമതിക്കെതിരെയായിരുന്നു.

ഞാന്‍ ഒരു പ്രമേഹരോഗിയാണ്. ദിവസം നാലു തവണ ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ ബിജെപി എംപി പര്‍വേഷ് വര്‍മ്മയാണ് അരവിന്ദ് കെജരിവാളിനെ തീവ്രവാദിയെന്ന് വിളിച്ചത്.പര്‍വേഷ് വര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

Be the first to comment on "തീവ്രവാദി പരാമര്‍ശത്തിന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍."

Leave a comment

Your email address will not be published.


*