മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് മലയാളി വിദ്യാര്‍ത്ഥിക്കാണെന്ന് കേന്ദ്രസര്‍ക്കാര്‍. ചൈനയില്‍ നിന്ന് തിരികെയെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമല്ലെന്നും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയില്‍ നിന്നായതുകൊണ്ട് ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇന്നലെ അറിയിച്ചിരുന്നു.806 പേരാണ്‌ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്‌.10 പേരാണ്‌ ആശുപത്രിയിലുള്ളത്‌.

പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ജില്ലകളില്‍ സജ്ജമായിരിക്കുന്ന പ്രത്യേക ചികിത്സാ സംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെ എത്തണം. ചികിത്സാ സംവിധാനങ്ങളുടെ വിശദവിവരങ്ങള്‍ ദിശ 0471 2552056 എന്ന നമ്ബരില്‍ ലഭ്യമാണ്.

Be the first to comment on "മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു."

Leave a comment

Your email address will not be published.


*