ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍.

ന്യൂഡല്‍ഹി: മൂന്നാം തവണയും ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍.വിദ്യാലയങ്ങളും ആശുപത്രികളും പണിയുകയും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കുകയും ചെയ്യുന്നതിനെ ജനങ്ങള്‍ അംഗീകരിക്കുന്ന പുതിയൊരു രാഷ്ട്രീയത്തിന്റെ ഉദയമാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും യഥാര്‍ത്ഥ രാജ്യസ്‌നേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍.

തന്നെ മകനായി കണ്ട ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണ് ഇതെന്ന് കെജരിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കെജരിവാള്‍. കുടുംബത്തോടൊപ്പമായിരുന്നു വിജായാഘോഷറാലിയില്‍ കെജരിവാള്‍ പങ്കെടുത്തത്.ഭാരത് മാതാ കി ജയ്, ഇന്‍ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കെജരിവാള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്.

Be the first to comment on "ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍."

Leave a comment

Your email address will not be published.


*