നാളെ മുതല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇല്ല.

കോവിഡ് പ്രതിരോധ നടപടികള്‍ വിശദീകരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്ത സമ്മേളനം നാളെ മുതല്‍ ഉണ്ടാവില്ല. ഇന്നത്തെ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കും മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നേരിട്ട് അറിയിച്ചത്.

മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്താത്ത ദിവസങ്ങളില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസാണ് വാര്‍ത്താക്കുറിപ്പിലൂടെ കൊവിഡ് രോഗ വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുക.

Be the first to comment on "നാളെ മുതല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇല്ല."

Leave a comment

Your email address will not be published.


*