വന്ദേഭാരത് മിഷന്‍ അടുത്തയാഴ്ച മുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.

വന്ദേഭാരത് മിഷന്‍ അടുത്തയാഴ്ച മുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം. കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, റഷ്യ, ജര്‍മ്മനി, സ്‌പെയിന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മെയ് 15 മുതല്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ പറക്കുന്നത്.

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും യു.കെ, യുഎസ്, സിംഗപ്പൂര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കുമാണ് മിഷന്റെ ഭാഗമായി വിമാനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.ഞായറാഴ്ച ദോഹയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.

തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് ഇതില്‍ വരുന്നത്.

Be the first to comment on "വന്ദേഭാരത് മിഷന്‍ അടുത്തയാഴ്ച മുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം."

Leave a comment

Your email address will not be published.


*