പത്തനംതിട്ട കെഎസ്ഇബി സെക്ഷനിലെ,സബ് എന്‍ജിനീയറായിരുന്ന ശ്രീതുവാ(31) ണ് ബൈക്കപകടത്തില്‍ മരിച്ചത്.തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. സഹോദരന്റെ ബൈക്കിന് പിന്നില്‍ അടൂര്‍ കൈപ്പട്ടൂര്‍ റോഡ് വഴി പത്തനംതിട്ടയിലെ ഓഫീസിലേക്ക് വരുമ്ബോള്‍ ആനന്ദപള്ളിയില്‍ വച്ച് തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്നായിരുന്നു അപകടം.
തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീതുവിനെ അടൂര്‍ താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.അപകടത്തില്‍ സഹോദരന് അയ്യപ്പന് ഗുരുതരമായ പരുക്കുകളില്ല. ശ്രീതുവിന്റെ മൃതദേഹം ചവറയിലെ വീട്ടിലെത്തിച്ച ശേഷം പൊഴിയൂരിലെ വസതിയിലെത്തിച്ച് സംസ്കരിക്കും. മക്കള്‍:ശിവേദ് നാരായണന്, തീര്‍ത്ഥ.
Be the first to comment on "ബൈക്കപകടത്തില്‍ പത്തനംതിട്ട കെഎസ്ഇബി സബ് എഞ്ചിനീയര്‍ മരിച്ചു."