ചൈനീസ് ഹാക്കര്‍മാര്‍ കോവിഡ് വാക്സിന്‍ ഡാറ്റ മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക.

കോവിഡിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്‌സിന്റെ ഗവേഷണരഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി അമേരിക്ക.യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സൈബര്‍ സുരക്ഷ വിദഗ്ധരുമാണ് ഇതുസംബന്ധിച്ച ആരോപണം ഉയര്‍ത്തുന്നതെന്ന്
വാള്‍സ്ട്രീറ്റ് ജേണലും ന്യൂയോര്‍ക്ക് ടൈംസും തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം, വാക്‌സിന്റെ പൂര്‍ണവിവരം, ബൗദ്ധികസ്വത്ത് സംബന്ധിച്ച കാര്യങ്ങളും ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായാണ് സൂചന.ചൈനാഗവണ്മെന്റിന്റെ അറിവോടെയാണ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎസ് ആരോപിക്കുന്നു.

ഹാക്കര്‍മാര്‍ക്കെതിരെയുള്ള ഔദ്യോഗിക മുന്നറിയിപ്പ് അടുത്ത ദിവസങ്ങളില്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.എല്ലാ സൈബര്‍ ആക്രമണങ്ങളെയും ചൈന ശക്തമായി എതിര്‍ക്കുന്നുവെന്ന് ബീജിംഗ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

“കോവിഡ് -19 ചികിത്സയിലും വാക്സിന്‍ ഗവേഷണത്തിലും ഞങ്ങള്‍ ലോകത്തെ നയിക്കുന്നു. തെളിവുകളുടെ അഭാവത്തില്‍ അപവാദങ്ങളോടെ ചൈനയെ ലക്ഷ്യമിടുന്നത് അധാര്‍മികമാണ്,” ഷാവോ ലിജിയാന്‍.

Be the first to comment on "ചൈനീസ് ഹാക്കര്‍മാര്‍ കോവിഡ് വാക്സിന്‍ ഡാറ്റ മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക."

Leave a comment

Your email address will not be published.


*