‘ഒരു ഇന്ത്യ ഒരു കൂലി’പ്രഖ്യാപനവുമായി ധനമന്ത്രി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച മെ​ഗാ സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്കും വേ​ണ്ടി​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​ത​രാ​മ​ന്‍. ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ഒ​മ്ബ​ത് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കും. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.


ഒ​രി​ന്ത്യ, ഒ​രു കൂ​ലി ന​ട​പ്പാ​ക്കും, സ​മ​സ്ത തൊ​ഴി​ല്‍ മേ​ഖ​ല​യി​ലും മി​നി​മം കൂ​ലി ഉ​റ​പ്പാ​ക്കും,മ​ഴ​ക്കാ​ല​ത്ത് സാ​ധ്യ​മാ​യ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും,തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ര​ണ്ടു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ റേ​ഷ​ന്‍. അ​ഞ്ച് കി​ലോ ധാ​ന്യ​വും ഒ​രുകി​ലോ പ​രി​പ്പും ന​ല്‍​കും. മു​ഴു​വ​ന്‍ ചെ​ല​വും കേ​ന്ദ്രം വ​ഹി​ക്കും.

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വാ​ര്‍​ഷി​ക ആ​രോ​ഗ്യ​പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കും.ജോ​ലി സ്ഥ​ല​ത്തെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും.തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ലിം​ഗ​നീ​തി ഉ​റ​പ്പാ​ക്കും. സ​മ​സ്ത തൊ​ഴി​ല്‍ മേ​ഖ​ല​യി​ലും സ്ത്രീ​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​നാ​വ​കാ​ശം.തോ​ട്ടം, ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍, ക​ന്നു​കാ​ലി, വ​ള​ര്‍​ത്ത​ല്‍ മേ​ഖ​ല​ക​ളി​ലും വ്യാ​പി​പ്പി​ക്കും.

ഒ​രു രാ​ജ്യം, ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡ്. മാര്‍ച്ച്‌ 2021നകം പദ്ധതി സമ്ബൂര്‍ണമാകും. തൊഴിലാളികള്‍ക്കു സ്വന്തം റേഷന്‍ രാ​ജ്യ​ത്ത് എ​വി​ടെ​യും ഉ​പ​യോ​ഗി​ക്കാം.3500 കോടി
രൂപയാണ് ഇതിനായി നീക്കിവയ്ക്കുന്നത്.

സംസ്ഥാനങ്ങള്‍ ഗുണഭോക്താക്കളുടെ പട്ടിക ഉണ്ടാക്കി വിതരണം ചെയ്യണം.8 കോടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം കിട്ടുമെന്നും മന്ത്രിവാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Be the first to comment on "‘ഒരു ഇന്ത്യ ഒരു കൂലി’പ്രഖ്യാപനവുമായി ധനമന്ത്രി."

Leave a comment

Your email address will not be published.


*