10 ലക്ഷം രൂപ വിലവരുന്ന 200 മൊബൈല്‍ വെന്‍റിലേറ്ററുകൾ സൗജന്യമായി നൽകുമെന്ന് അമേരിക്ക.

ഇന്ത്യക്കായി അമേരിക്ക വെന്റിലേറ്ററുകള്‍ ദാനം ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.10 ലക്ഷം രൂപ വിലവരുന്ന 200 മൊബൈല്‍ വെന്‍റിലേറ്ററുകളാണ് സൗജന്യമായി നൽകുന്നത്.മെയ് മാസം അവസാന വാരമോ ജൂണ്‍ ആദ്യവാരമോ ഇവ ഇന്ത്യയില്‍ എത്തുമെന്നാണ് അറിയുന്നത്.

ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു.കോവിഡ് പ്രതിരോധ വാക്സിനായി അമേരിക്കയും ഇന്ത്യയും സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.ഈ വര്‍ഷം അവസാനത്തോടെ കൊറോണ വാക്സിന്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Be the first to comment on "10 ലക്ഷം രൂപ വിലവരുന്ന 200 മൊബൈല്‍ വെന്‍റിലേറ്ററുകൾ സൗജന്യമായി നൽകുമെന്ന് അമേരിക്ക."

Leave a comment

Your email address will not be published.


*