ഉംപുന്‍ ചുഴലിക്കാറ്റ് ; പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു.

ഉംപുന്‍ ചുഴലിക്കാറ്റ് രാജ്യമൊട്ടാകെ വീശിയടിക്കുന്ന പശ്‌ചാതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് നാല് മണിക്കാണ് സ്ഥിതിഗതികള്‍ വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനുമായി പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

കൂടുതല്‍ തീവ്രമായി ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തേക്ക് നീങ്ങുന്നതിനാൽ ഉള്‍ക്കടലില്‍ കപ്പല്‍ , ബോട്ട് , വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു.തീരദേശ മേഖല കളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി.
ഉംപുന്‍ ചുഴലിക്കാറ്റിന്റെ സ്വധീനത്തില്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കും.

Be the first to comment on "ഉംപുന്‍ ചുഴലിക്കാറ്റ് ; പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു."

Leave a comment

Your email address will not be published.


*