ബിവ്‌റേജസ് ഔട്ട്‌ലെറ്റുകള്‍ ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

ബിവ്‌റേജസ്,കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റ് വഴിയുള്ള മദ്യവില്‍പ്പന ബുധനാഴ്ച മുതല്‍ ആരംഭിക്കും. ബാറുകളിലെ കൗണ്ടര്‍ വഴി പാഴ്‌സല്‍ വില്‍പ്പനയും ആരംഭിക്കും. ക്ലബുകള്‍ക്കും തുറക്കാന്‍ അനുമതി നല്‍കും.

മദ്യം വാങ്ങാനുള്ള ടോക്കണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വിതരണം ചെയ്യും. ഇതിലൂടെ മുന്‍കൂട്ടി സമയും നിശ്ചയിച്ചു നല്‍കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബവ്റിജസ് ഷോപ്പില്‍‌ സ്കാന്‍ ചെയ്തശേഷം മദ്യം നല്‍കും.

നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാന്‍ സാധിക്കൂ. ഇതിലൂടെ മുന്‍കൂട്ടി സമയും നിശ്ചയിച്ചു നല്‍കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബവ്റിജസ് ഷോപ്പില്‍‌ സ്കാന്‍ ചെയ്തശേഷം മദ്യം നല്‍കും. നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാന്‍ സാധിക്കൂ.

ബാര്‍ബര്‍ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാനും അനുമതി നല്‍കി.മുടിവെട്ടിന് മാത്രമായിരിക്കും അനുമതി നല്‍കുക.ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താം.

ജില്ലയ്ക്കുള്ളിലെ യാത്രകള്‍ക്ക് പാസ് വേണ്ട. എന്നാല്‍ ജില്ല വിട്ടുള്ള യാത്രകള്‍ക്ക് പാസ് സംവിധാനം നിര്‍ബന്ധമായി തുടരും.എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളാണ് ജൂണിലേക്ക് മാറ്റിവെച്ചു.

Be the first to comment on "ബിവ്‌റേജസ് ഔട്ട്‌ലെറ്റുകള്‍ ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും."

Leave a comment

Your email address will not be published.


*