സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 12 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കണ്ണൂരില്‍ അഞ്ചുപേര്‍ക്കും മലപ്പുറത്ത് മൂന്നുപേര്‍ക്കും പത്തനംതിട്ട,ആലപ്പുഴ,തൃശ്ശൂര്‍,പാലക്കാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്ക് പുറമെ മഹാരാഷ്ട്രയില്‍ നിന്നെത്തിയ ആറു പേര്‍ക്കും ഗജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 642 ആയി ഉയര്‍ന്നു. 142 പേരാണ് ചികിത്സയിലുള്ളത്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 71545 പേരും ആശുപത്രികളില്‍ 455 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് ആര്‍ക്കും രോഗം ഭേദമായിട്ടില്ല.

Be the first to comment on "സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു."

Leave a comment

Your email address will not be published.


*