മദ്യം വാങ്ങുന്നതിനുള്ള വെര്‍ച്വല്‍ ആപ്പ് “ബെവ്ക്യൂ” തയ്യാറായി.

സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കും.മദ്യവില്‍പ്പനയ്‌ക്കായുള്ള ആപ് തയ്യാറായി. ‘ബവ് ക്യൂ’ എന്നാണ് ആപ്പിനു പേരിട്ടിരിക്കുന്നത്. എക്‌സെെസ് അധികൃതരാണ് പേര് നല്‍കിയത്.

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ആപ്പുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതിനാലാണ് പുതിയ പേര് നല്‍കിയതെന്നും എക്‌സെെസ് അധികൃതര്‍ പറഞ്ഞു.നാളെയും മറ്റന്നാളും ട്രയല്‍റണ്‍ നടത്തും.

വൈകിട്ട് അഞ്ചു മണിവരെയായിരിക്കും മദ്യവില്‍പ്പന. ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ടോക്കണ്‍ പ്രകാരമായിരിക്കും മദ്യം വാങ്ങാന്‍ കഴിയുക.എറണാകുളം ആസ്ഥാനമായ കമ്ബനിയാണ് മദ്യവില്‍പ്പനയ്‌ക്കുള്ള ആപ് തയ്യാറാക്കിയത്.

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് സമ്മതംപത്രം നല്‍കിയ ബാറുകള്‍, ബുക്ക് ചെയ്യുന്ന ആളിന്റെ സമീപപ്രദേശത്തുള്ള ഔട്ട്‌ലെറ്റുകള്‍, ബ്രാന്‍ഡുകള്‍, വില എന്നിവ അടക്കമുള്ള വിവരങ്ങളാണ് ആപ്പിലുള്ളത്.

Be the first to comment on "മദ്യം വാങ്ങുന്നതിനുള്ള വെര്‍ച്വല്‍ ആപ്പ് “ബെവ്ക്യൂ” തയ്യാറായി."

Leave a comment

Your email address will not be published.


*