കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ലോക ആരോഗ്യ അസംബ്ളിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ ആയി ചുമതലയേറ്റു.

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ലോക ആരോഗ്യ സംഘടനയുടെ നയരൂപീകരണ സമിതിയായ ലോക ആരോഗ്യ അസംബ്ളിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ ആയി ചുമതലയേറ്റു.

ജപ്പാനിലെ ഡോ. ഹിരോഷ് നതാകിനിയുടെ കാലാവധി പൂര്‍ത്തിയായതോടെയാണു നിയമനം.കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി. 1983 ല്‍ ഇഎന്‍ടിയില്‍ സ്‌പെഷ്യലൈസ് ചെയ്തു.

ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോമിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി 2021 മെയ് മാസത്തില്‍ അവസാനിക്കുമ്ബോള്‍ ആ സ്ഥാനത്തേക്കും മുന്‍ഗണന ഹര്‍ഷവര്‍ധന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍എസ്‌എസിലൂടെയാണ് ഹര്‍ഷവര്‍ധന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.ദല്‍ഹി ബിജെപി മുന്‍ അധ്യക്ഷനായിരുന്നു ഹര്‍ഷവര്‍ധന്‍.

Be the first to comment on "കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ലോക ആരോഗ്യ അസംബ്ളിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ ആയി ചുമതലയേറ്റു."

Leave a comment

Your email address will not be published.


*