ഇന്ത്യൻ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയര്‍ അന്തരിച്ചു.

സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു.ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ച ആറരയ്ക്കായിരുന്നു അന്ത്യം.

ന്യുമോണിയബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബല്‍ബീര്‍ രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവിച്ചത്. ഇതിനിടെ ആശുപത്രിയില്‍ വച്ച്‌ രണ്ടു തവണ ഹൃദയാഘാതവും കഴിഞ്ഞ ദിവസം തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായി.കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.

ഇന്ത്യയ്ക്ക് മൂന്ന് ഒളിമ്ബിക് സ്വര്‍ണം നേടിക്കൊടുത്ത ബല്‍ബീറിനെ സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വച്ച്‌ ഏറ്റവും മികച്ച ഹോക്കി താരമായാണ് കണക്കാക്കുന്നത്. 1948, 1952 , 1956 എന്നീവര്‍ഷത്തെ ഒളിമ്ബിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

ഒളിമ്ബിക് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡും ബല്‍ബീറിന് സ്വന്തമാണ്.ഹെല്‍സിങ്കി ഒളിമ്ബിക്‌സില്‍ അത്‌ലറ്റുകളുടെ മാര്‍ച്ച്‌പാസ്റ്റില്‍ ഇന്ത്യയുടെ പതാകയേന്തിയത് സിങ്ങായിരുന്നു. 1952 ഹെല്‍സിങ്കി ഒളിമ്ബിക്‌സിന്റെ ഫൈനലില്‍ അഞ്ച് ഗോള്‍ നേടിയാണ് സിംഗ് ഈ റെക്കോര്‍ഡിട്ടത്.

1958ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സിംഗ് പിന്നീട് വിരമിച്ച്‌ ടീമിന്റെ പരിശീലകനായി.സുശിയാണ് ഭാര്യ. സുഷ്ബിര്‍, കന്‍വാല്‍ബിര്‍, കരണ്‍ബിര്‍, ഗുര്‍ബീര്‍ എന്നിവരാണ് മക്കള്‍.

Be the first to comment on "ഇന്ത്യൻ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയര്‍ അന്തരിച്ചു."

Leave a comment

Your email address will not be published.


*