സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ”ബെവ് ക്യൂ”വിന് ഗൂഗിളിന്റെ അനുമതി.ആപ്പ് വഴി നാളെ മുതല്‍ മദ്യം ബുക്ക് ചെയ്യാം. “ബെവ് ക്യൂ” ആപ്പിലൂടെ ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭ്യമാക്കാനാണ് ബെവ്കോയുടെ തീരുമാനം.
ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകൾ, ബാറുകൾ, ബിയര്‍ വൈന്‍ പാര്‍ലറുകൾ നിന്നും മദ്യം വാങ്ങാന്‍ ഈ ടോക്കണ്‍ ഉപയോഗിക്കാം.സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ എസ്.എം.എസ് സംവിധാനം ഉപയോഗിച്ചാണ് ബുക്കിങ്ങ് നടത്തേണ്ടത്.
ഇതിനായി സര്‍ക്കാര്‍ ടെലികോം കമ്ബനികളുമായി ചര്‍ച്ച നടത്തുകയാണ്.ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളില്‍ ഒരു തവണ മാത്രമേ മദ്യം നല്‍കൂ.ഉപഭോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്ബറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം.
ഏത് സ്ഥലത്ത് നിന്നാണോ മദ്യം വാങ്ങേണ്ടത്, ആ സ്ഥലത്തെ പിന്‍കോഡ് നല്കി കടകള്‍ തെരഞ്ഞെടുക്കാം. തുടര്‍ന്ന് മദ്യം വാങ്ങാനുള്ള സമയം തെരഞ്ഞെടുക്കണം.റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സമയത്ത് തുറന്നിരിക്കുന്ന മദ്യവിതരണശാലകളുടെ വിവരം ഫോണില്‍ അറിയാം.
ഇതില്‍ ഇഷ്ടമുള്ള ഔട്ട്ലെറ്റ് തെരഞ്ഞെടുക്കുന്നതോടെ ടോക്കണോ ക്യൂആര്‍ കോഡോ ലഭിക്കും.ഇ-ടിക്കറ്റിലെ ക്യൂ ആര് കോഡ് മദ്യശാലകളില്‍ സ്കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും.ടോക്കണില്‍ അനുവദിച്ച സമയത്ത് മാത്രമേ എത്താവൂ. തുടര്‍ന്ന് ഇഷ്ടമുള്ള ബ്രാന്‍ഡ് പണം നല്കി വാങ്ങാം.
Be the first to comment on "“ബെവ് ക്യൂ” ആപ്പ് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും."