മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്​റ്റില്‍.

ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്​റ്റില്‍.ഝാര്‍ഖണ്ഡ് സ്വദേശി ഇബ്രാഹിം അന്‍സാരി (26) യാണ് പൊലീസ് പിടിയിലായത്.മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരനാണ് പിടിയിലായ ഇബ്രാഹിം അന്‍സാരി.

മൂന്നാഴ്ചയായി പ്രതി കുഞ്ഞിനെ തുടര്‍ച്ചയായി പീഡിപ്പിച്ച്‌ വരികയായിരുന്നു. കുട്ടിയുടെ രക്ഷിതാവ് സംഭവം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മാനന്തവാടി സി.​ഐ എം.എം. അബ്​ദുല്‍ കരീമും സംഘവുമാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്.​

ബലാത്സംഗക്കുറ്റംചുമത്തി പോക്​സോ നിയമ​പ്രകാരം ഇയാള്‍ക്കെതിരെ​ കേസ്​ ​രജിസ്​റ്റര്‍ ചെയ്​തു​.അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനക്ക്​ വിധേയമാക്കിയശേഷം ഇന്ന് തന്നെ പൊലീസ് കോടതിയില്‍ ഹാജരാക്കും.

Be the first to comment on "മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്​റ്റില്‍."

Leave a comment

Your email address will not be published.


*