രണ്ട് മിനിറ്റ് ട്രയല്‍ റണ്ണിൽ “ബെവ്ക്യൂ” ആപ്പ് ഇരുപതിനായിരത്തോളം പേ‍ര്‍ ഡൗണ്‍ലോഡ് ചെയ്‌തു.

ബെവ്ക്യൂ ആപ് ട്രയല്‍ റണ്‍ വിജയകരമെന്ന് ഫെയര്‍കോഡ് കമ്ബനി.രണ്ട് മിനിറ്റില്‍ ഇരുപതിനായിരത്തോളം പേ‍ര്‍ ബെവ് ക്യൂ ആപ്പിന്റെ ബീറ്റാവേ‍ര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തെന്ന് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് കമ്ബനി അറിയിച്ചു.നിലവില്‍ ബീറ്റാ ആപ്പ് പ്ലേ സ്റ്റോറിലുണ്ടെങ്കിലും ഡൗണ്‍ലോഡ് ചെയ്യാനാവില്ല.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ മദ്യം വാങ്ങാനുള്ള ടോക്കണ്‍ എടുത്തെങ്കിലും അതെല്ലാം ഇന്നത്തെ തീയതിക്കുള്ള ടോക്കണുകളാണെന്നും അവയൊന്നും തന്നെ വാലിഡ് അല്ലെന്നും കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്.

ഉച്ചയ്ക്ക് ശേഷം എസ്കൈസ് മന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനു ശേഷം ഔദ്യോ​ഗികമായി പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ബെവ് ക്യൂ ആപ്പ് ലഭ്യമാകും.ഒരു ദിവസം 4.8 ലക്ഷം ടോക്കണുകള്‍ വിതരണം ചെയ്യാനാണ് ആദ്യഘട്ടത്തില്‍ ആലോചിക്കുന്നത്.

ഒരു മണിക്കൂറില്‍ ഒരു കൗണ്ടറില്‍ നിന്നും 50 പേര്‍ക്ക് മദ്യം വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.പ്ലേ സ്റ്റോര്‍/ആപ് സ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനില്‍ പേര്, ഫോണ്‍ നമ്ബര്‍, പിന്‍കോഡ് എന്നിവ നല്‍കി റജിസ്റ്റര്‍ ചെയ്യുക.

മദ്യം, ബീയര്‍/വൈന്‍ എന്നിവയില്‍ ആവശ്യമുള്ളതു തിരഞ്ഞെടുത്താല്‍ പിന്‍കോഡ് അനുസരിച്ച്‌ സമീപത്തുള്ള മദ്യശാല തിരഞ്ഞെടുക്കാം. എത്തേണ്ട സമയവും ക്വിക് റെസ്പോണ്‍സ് (ക്യുആര്‍) കോഡും ഫോണില്‍ ലഭിക്കും. മദ്യം വാങ്ങാനെത്തുമ്ബോള്‍ ഫോണിലെ ക്യുആര്‍ കോഡ് ജീവനക്കാര്‍ സ്കാന്‍ ചെയ്യും.

സാധാരണ ഫോണിലും ബുക്ക് ചെയ്യാം <BL><SPACE><PINCODE><NAME>എന്ന ഫോര്‍മാറ്റില്‍ ബെവ്‌യുടെ പ്രത്യേക നമ്ബറിലേക്കാണ് മെസേജ് അയയ്ക്കേണ്ടത്. മദ്യമെങ്കില്‍ BL എന്നും വൈന്‍ എങ്കില്‍ BW എന്നും ഉപയോഗിക്കണം VM-BEVCOQ എന്ന സെന്‍ഡര്‍ ഐഡിയില്‍ നിന്ന് തിരികെ എസ്‌എംഎസ് ആയി ടോക്കണ്‍ ലഭിക്കും. മദ്യശാല, എത്തേണ്ട സമയം തുടങ്ങിയവ ഇതിലുണ്ടാകും. എസ്‌എംഎസ് ജീവനക്കാരെ കാണിച്ചശേഷം മദ്യം വാങ്ങാം.

Be the first to comment on "രണ്ട് മിനിറ്റ് ട്രയല്‍ റണ്ണിൽ “ബെവ്ക്യൂ” ആപ്പ് ഇരുപതിനായിരത്തോളം പേ‍ര്‍ ഡൗണ്‍ലോഡ് ചെയ്‌തു."

Leave a comment

Your email address will not be published.


*