സർക്കാരിന് മദ്യപാനികളോടുള്ള താല്പര്യം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ.മുരളീധരന്‍.

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത്. മദ്യപാനികളോടുള്ള താല്‍പര്യം സര്‍ക്കാര്‍ ദൈവവിശ്വാസികളോടും കാണിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു.മദ്യ ഷാപ്പ് തുറുന്നാല്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറന്നാല്‍ സാമൂഹിക അകല ലംഘനം നടന്നതും എങ്ങനെയാണെന്ന് കെ.മുരളീധരന്‍ ചോദിച്ചു.

വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ആരാധനാലയങ്ങളിലും നടപ്പാക്കാമെന്നും മുരളീധരന്‍ പറഞ്ഞു.ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊണ്ട് ഒരു വ്യാപനവും ഉണ്ടാവില്ല. സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണയുടെ സമൂഹ വ്യാപനമല്ല മദ്യത്തിന്റെ സമൂഹ വ്യാപനമാന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്.

ആപ്പ് സര്‍ക്കാരിനെ ആപ്പാക്കും. മന്ത്രി ടി.പി രാമകൃഷ്ണന്‍ ഭാവിയില്‍ ഒരു പാട് കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.ഗള്‍ഫില്‍ നിന്ന് വരുന്നവരെ ക്വാറന്റീന്‍ ചെയ്യുന്നത് സര്‍ക്കാര്‍ ചെലവിലാകണം. പറ്റില്ലെങ്കില്‍ പറയണം. അവരെ ഏറ്റെടുക്കാന്‍ യു.ഡി.എഫ് തയ്യാറാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Be the first to comment on "സർക്കാരിന് മദ്യപാനികളോടുള്ള താല്പര്യം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ.മുരളീധരന്‍."

Leave a comment

Your email address will not be published.


*