സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു.

കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ പണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്.ഗുരുതരമായ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

അബുദാബിയില്‍ നിന്ന് നാട്ടില്‍ എത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് കോവിഡ് കെയര്‍ സെന്ററിൽ നിരീക്ഷണത്തിലാക്കിയത്.സ്രവപരിശോധനാ ഫലം ഇന്ന് വൈകീട്ട് ലഭിക്കും.

Be the first to comment on "സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു."

Leave a comment

Your email address will not be published.


*