അഞ്ചാംഘട്ട ലോക്കഡൗണിൽ വന്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി.അഞ്ചാംഘട്ട ലോക്കഡൗണിൽ വന്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു.

വ്യക്തികള്‍ക്കും ചരക്കു കടത്തിനും ഇനി സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണമുണ്ടാകില്ല.വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇനി രാത്രി ഒമ്ബത് മണി മുതലായിരിക്കും തുടങ്ങുക.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ഇളവുകളുണ്ടാകും.ജൂണ്‍ എട്ടിന് ശേഷം ഷോപ്പിംഗ് മാളുകൾ, ആരാധനാലയങ്ങള്‍ തുറക്കാം.ഹോട്ടലുകള്‍, റെസ്റോറന്റുകള്‍ എന്നിവയ്ക്ക് ആരോഗ്യ വകുപ്പിന്റെ മാര്‍ഗരേഖ അനുസരിച്ച്‌ തുറക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനങ്ങളുടെ കൂടെ അഭിപ്രായം കേട്ട ശേഷം തുറക്കുന്നത് ആലോചിക്കും.അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച്‌ മൂന്നാം ഘട്ടത്തില്‍ തീരുമാനമെടുക്കും.

Be the first to comment on "അഞ്ചാംഘട്ട ലോക്കഡൗണിൽ വന്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍."

Leave a comment

Your email address will not be published.


*