രാജ്യത്ത് പാചകവാതക സിലിണ്ടറിനുള്ള വില വര്‍ധിപ്പിച്ചു.

പാചകവാതക സിലിണ്ടറിനുള്ള വില വര്‍ധിപ്പിച്ചു.

രാജ്യത്ത് പാചകവാതക സിലിണ്ടറിനുള്ള വില വര്‍ധിപ്പിച്ചു.തുടര്‍ച്ചയായ മൂന്ന് മാസങ്ങൡലെ വെട്ടിച്ചുരുക്കലിന് പിന്നാലെയാണ് പാചക വാതക വിലയില്‍ വര്‍ധനവ് ഉണ്ടായത്. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്.

ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.മെട്രോ നഗരങ്ങളില്‍ സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് 37 രൂപയും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 11.50 രൂപ വര്‍ധിപ്പിച്ചു.

ഹോട്ടല്‍-റസ്റ്ററന്‍റ് മേഖലയില്‍ ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന് 110 രൂപ വര്‍ധിപ്പിച്ചതോടെ ആകെ വില 1135 രൂപയായി.കൂട്ടിയ വില ഇന്ന് മുതല് പ്രാബല്യത്തില് വന്നു. രാജ്യാന്തര വിപണിയിലെ വില കൂടിയതാണ് ഇന്ത്യയിലും വില വര്ധിപ്പിക്കാന് കാരണമെന്നാണ് എണ്ണ കമ്ബനികളുടെ വിശദീകരണം.

Be the first to comment on "രാജ്യത്ത് പാചകവാതക സിലിണ്ടറിനുള്ള വില വര്‍ധിപ്പിച്ചു."

Leave a comment

Your email address will not be published.


*