സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു.

ഡോ. വിശ്വാസ് മേത്ത

സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു. ഇന്ന് രാവിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ എത്തിയാണ് വിശ്വാസ് മേത്ത ചുമതല ഏറ്റെടുത്തത്.സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറി.

ടോം ജോസ് കഴിഞ്ഞ 30 ന് വിരമിച്ചതോടെയാണ് 1986 ബാച്ചിലെ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്ത സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായത്.ഉന്നത സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചുമതല കൈമാറിയത്.

രാജസ്ഥാന്‍ സ്വദേശിയായ വിശ്വാസ് മേത്ത സംസ്ഥാനത്തെ 46ാമത് ചീഫ് സെക്രട്ടറിയാണ്.

Be the first to comment on "സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു."

Leave a comment

Your email address will not be published.


*