രാജ്യം വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.

രാജ്യത്തെ വളര്‍ച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനോടൊപ്പം കൊവിഡിനെതിരായ പോരാട്ടവും മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യം കൃത്യസമയത്താണ് ലോക്ക്‌ ഡൗണിലേക്ക് പോയത്.

ജീവന്‍ രക്ഷിക്കലാണ് പരമപ്രധാനമെന്നും ഭാവി പ്രതിസന്ധികള്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ഇപ്പോഴത്തെ പ്രതിസന്ധിയെ രാജ്യം മറികടക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.രാജ്യത്തിന്റെ വ്യവസായ രംഗത്ത് പൂര്‍ണവിശ്വാസമുണ്ട്. മാറ്റങ്ങളുടെ വലിയ കുതിച്ചുചാട്ടമാണ് ലക്ഷ്യമിടുന്നത്.

വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. സാമ്ബത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണന.രാജ്യത്തെ ജനങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ട്.നിക്ഷേപം, അടിസ്ഥാന സൗകര്യം, വികസനം, നൂതനാശയം, ദൃഢനിശ്ചയം എന്നിവയാണ് ഇന്ത്യയുടെ അടിത്തറ. ലോകം ഇപ്പോള്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണ്.

ഇന്ത്യയിലാണ് ലോകം ഇന്ന് വിശ്വസിക്കുന്നത്.ചെറുകിട-സൂക്ഷ്മ മേഖലയുടെ ഉണര്‍വിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദേഹം സൂചിപ്പിച്ചു.

Be the first to comment on "രാജ്യം വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി."

Leave a comment

Your email address will not be published.


*