മലപ്പുറം ജില്ലാ കലക്ടറായി കെ. ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു.

കെ. ഗോപാലകൃഷ്ണന്‍

മലപ്പുറം ജില്ലാ കലക്ടറായി കെ. ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു. രാവിലെ 10 ന് കലക്ടറേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ നിലവില്‍ ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എ.ഡി.എം എന്‍.എം മെഹറലിയില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റത്.

തമിഴ്‌നാട്ടിലെ നാമക്കലിലെ കര്‍ഷക ദമ്ബതികളായ കാളിയണ്ണന്‍-സെല്‍വമണി എന്നിവരുടെ മകനാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദവും ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിനും മഴക്കാലത്തോടനുബന്ധിച്ചുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ചുമതലയേറ്റ ശേഷം ജില്ലാ കലക്ടര്‍ പറഞ്ഞു. ഭാര്യ ദീപ. ആതിര, വിശാഖന്‍ എന്നിവര്‍ മക്കളാണ്.

Be the first to comment on "മലപ്പുറം ജില്ലാ കലക്ടറായി കെ. ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു."

Leave a comment

Your email address will not be published.


*