ഇ.​പി. ജ​യ​രാ​ജ​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടു.

ഇ.​പി. ജ​യ​രാ​ജ​ൻ

സിപിഎം നേതാവും മന്ത്രിയുമായ ഇ.പി. ജയരാജനെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഴുവന്‍ പ്രതികളെയും തലശ്ശേരി അഡീ. ജില്ലാ സെഷന്‍സ് കോടതി – 4 വെറുതെ വിട്ടത്.

കേ​സ് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കു​ന്ന​തി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു​ള്ള കോ​ട​തി ഉ​ത്ത​ര​വ്.പാനൂര്‍ എലാങ്കോട് സി.പി.എം പ്രവര്‍ത്തകന്‍ കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ബോംബെറിഞ്ഞ് ജയരാജനെ വധിക്കാന്‍ ശ്രമിച്ചത്.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ സി എ മുനീറും അഡ്വ. വിനോദ്കുമാര്‍ ചമ്ബളോനും ഹാജരായി.

Be the first to comment on "ഇ.​പി. ജ​യ​രാ​ജ​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടു."

Leave a comment

Your email address will not be published.


*