പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച മധുരൈ സ്വദേശിനി നേത്ര ഇനി യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍.

നേത്ര

പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച മധുരൈ സ്വദേശിനി നേത്രയ്ക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് പീസ് എന്ന സംഘടനയുടെ ഗുഡ് വില്‍ അംബാസഡര്‍ സ്ഥാനമാണ് നേത്രയെ തേടിയെത്തിയത്.

പഠനത്തിനായി നീക്കി വെച്ചിരുന്ന അഞ്ചു ലക്ഷം രൂപ
ലോക്ക്ഡൗൺ കാലത്ത് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനായി നല്‍കി സഹായിച്ച നേത്ര എന്ന 13 കാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പേര് എടുത്ത് അഭിനന്ദനം അറിയിക്കുകയും മാതൃകാപരമെന്നു വിശേഷിപ്പിക്കുകയും ചെയ്തു.

ഇതേ തുടർന്ന് ഐക്യരാഷ്ട്രസഭയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള അസോസിയേഷന്‍ (യുഎന്‍എഡിഎപി) നേത്രയെ ‘പാവങ്ങളുടെ ഗുഡ്‍വില്‍ അംബാസിഡര്‍’ ആയി തെരഞ്ഞെടുത്തത്.മധുരയിലെ ബാര്‍ബര്‍ ഷോപ്പ് ഉടമയായ മോഹന്റെ മകളാണ് നേത്ര.

Be the first to comment on "പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച മധുരൈ സ്വദേശിനി നേത്ര ഇനി യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍."

Leave a comment

Your email address will not be published.


*