മു​ന്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​റും മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്ന വേ​ദ് മ​ര്‍​വ അ​ന്ത​രി​ച്ചു.

വേ​ദ് മ​ര്‍​വ

ഡ​ല്‍​ഹി മു​ന്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​റും മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്ന വേ​ദ് മ​ര്‍​വ (87) അ​ന്ത​രി​ച്ചു. ഗോ​വ​യി​ലാ​യി​രു​ന്നു അ​ന്ത്യം.ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഏറെ നാളായി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യാത്തതിനാൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഗോ​വ​യി​ലാ​യി​രി​ക്കും സം​സ്കാ​രം നടക്കുക.​

1985 മു​ത​ല്‍ 88 വ​രെ ഡ​ല്‍​ഹി പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്നു മ​ര്‍​വ. മ​ണി​പ്പു​ര്‍, ജാ​ര്‍​ഖ​ണ്ഡ്, മി​സോ​റം സം​സ്ഥാ​ന​ങ്ങ​ളു​ടെ ഗ​വ​ര്‍​ണ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 1989ല്‍ ​പ​ദ്മ ശ്രീ ​പു​ര​സ്കാ​രം ന​ല്‍​കി രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.

Be the first to comment on "മു​ന്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​റും മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്ന വേ​ദ് മ​ര്‍​വ അ​ന്ത​രി​ച്ചു."

Leave a comment

Your email address will not be published.


*