സന്തോഷ് ട്രോഫി താരം ഇളകത്ത് ഹംസക്കോയ (61) കോവിഡ് ബാധിച്ച്‌ മരിച്ചു.

ഇളകത്ത് ഹംസക്കോയ

മുന്‍ സന്തോഷ് ട്രോഫി താരമായ ഹംസക്കോയ (61) കോവിഡ് ബാധിച്ച്‌ ‌ മരിച്ചു.മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.രോഗം സ്ഥിരീകരിച്ചത് മുംബൈയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം.ഭാര്യ , മകന്‍, മകന്റെ ഭാര്യ, 3 വയസും 3 മാസവും പ്രായമുള്ള 2 പേരക്കുട്ടികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് 21നാണ് ഹംസക്കോയയും കുടുംബവും മുംബൈയില്‍ നിന്ന് റോഡ്മാര്‍ഗം നാട്ടിലെത്തിയത്. കോവിഡ് ലക്ഷണത്തോടെ എത്തിയ ഇവര്‍ കൊറന്റയിനില്‍ ആയിരുന്നു. മെയ് 26നാണ് രോഗം സ്ഥിരീകരിച്ചത്.ന്യൂമോണിയ ബാധിതനായിരുന്ന ഹംസക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലെത്തിയത്.മൃതദേഹം പ്രൊട്ടോകോള്‍ പ്രകാരം പരപ്പനങ്ങാടിയില്‍ ഖബറടക്കും. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 15 ആയി.

Be the first to comment on "സന്തോഷ് ട്രോഫി താരം ഇളകത്ത് ഹംസക്കോയ (61) കോവിഡ് ബാധിച്ച്‌ മരിച്ചു."

Leave a comment

Your email address will not be published.


*