എസ് പി പിള്ളയുടെ ഓർമ്മക്ക് ഇന്ന് 35 വയസ്സ്.

എസ് പി പിള്ള

മലയാള സിനിമ നാടക രംഗത്തെ ഹാസ്യ സാമ്രാട്ട് എസ് പി പിള്ള ഓർമ്മയായിട്ട് ഇന്ന് 35 വർഷം.58 വർഷം കലാരംഗത്ത് നിറഞ്ഞു നിന്ന എസ് പി പിള്ള അഞ്ഞൂറിലേറെ നാടകങ്ങളിലായി അയ്യായിരത്തിലധികം വേദികളിൽ അഭിനയിച്ചിട്ടുണ്ട്.അല്ലി റാണിയായിരുന്നു ആദ്യ നാടകം. ഭൂതരായൻ ആദ്യ സിനിമ ആയിരുന്നെങ്കിലും അത് റിലീസ് ചെയ്തിരുന്നില്ല.

ഇന്ദിര ഗാന്ധിയിൽ നിന്ന് ചെമ്മീൻ സിനമക്ക് സ്വർണ്ണ പദക്കം നേടിയവരിൽ ഒരാളായിരുന്നു എസ് പി പിള്ള.പതിനാലാം വയസ്സിൽ സിനിമയിൽ എത്തിയ ഇദ്ദേഹം മലയാള ചലച്ചിത്ര ലോകത്തെ നിറ സാന്നിധ്യമായി മാറുകയായിരുന്നു.അഭിനയത്തിന് പുറമെ ഹാസ്യാനുകരണം കൊണ്ടും ആളുകളെ പൊട്ടിചിരിപ്പിച്ചു.

മഹാകവി വള്ളത്തോൾ പങ്കെടുത്ത ഒരു ചടങ്ങിൽ അദ്ദേഹത്തെ അനുകരിച്ച‌ എസ് പിള്ളയെ കലാമണ്ഡലത്തിലേക്കു വള്ളത്തോൾ കൂട്ടുകയായിരുന്നു.ഓട്ടൻ തുള്ളൽ അഭ്യസിച്ച് തിരിച്ചു വന്ന എസ് പി പ്രെഫഷണൽ നാടക രംഗത്തേക്കായിരുന്നു.ഇന്ന് പറയുന്ന സ്റ്റാൻഡ് അപ്പ് കോമഡി പെർഫോമർ ആയിരുന്നു ഇദ്ദേഹം.

മലയാളത്തിലെ ചാർലി ചാപ്ലിൻ എന്ന പേരും ഇദ്ദേഹത്തിന് സ്വന്തമാണ്.അവസാന ചിത്രം പല്ലാങ്കുഴൽ ആയിരുന്നു.ഭക്തകുചേലയിലൂടെ സംസ്ഥാന അവാർഡ് ലഭിച്ചു.350 ൽ അധികം സിനിമകളിൽ അഭിനയിച്ചു.മക്കൾ ചന്ദ്രിക, സതീഷ്,കല,ശോഭന. പ്രശസ്ത സിനിമ സീരിയൽ താരം മഞ്ജു പിള്ള ചെറുമകളാണ്.

Be the first to comment on "എസ് പി പിള്ളയുടെ ഓർമ്മക്ക് ഇന്ന് 35 വയസ്സ്."

Leave a comment

Your email address will not be published.


*