പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന്‍ അന്തരിച്ചു.

പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന്‍ 69 അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന്‍ ഭാരതിരാജയോടൊപ്പം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.ഇവരൊരുമിച്ച്‌ ചെയ്ത നിരവധി സിനിമകള്‍ വന്‍ ഹിറ്റുകളായിരുന്നു.

1978 മുതല്‍ ഇദ്ദേഹം സിനിമകളില്‍ സജീവമായി. ഒരു നടിഗൈ നാടകം പാര്‍ക്കിറാല്‍, നിഴല്‍ഗള്‍, ടിക് ടിക് ടിക് എന്നീ തമിഴ് സിനിമകളിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്.ഇനിയവള്‍ ഉറങ്ങട്ടെ, നിറം മാറുന്ന നിമിഷങ്ങള്‍, യാത്രാമൊഴി, വസുധ എന്നീ മലയാള സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


സംവിധായകന്‍ എ ഭിംസിങിന്‍റെ മകനും എഡിറ്റര്‍ ബി ലെനിന്‍റെ സഹോദരനുമാണ് കണ്ണന്‍. കാഞ്ചനയാണ് ഭാര്യ. മധുമതി, ജനനി എന്നിവരാണ് മക്കള്‍.

Be the first to comment on "പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന്‍ അന്തരിച്ചു."

Leave a comment

Your email address will not be published.


*