മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ്.

മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. 40കാരനായ ഷാഹിദ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി.നേരത്തെ മുന്‍ പാക് ക്രിക്കറ്റ് ഓപ്പണര്‍ തൗഫീഖ് ഉമറിനും കോവിഡ് പിടിപെട്ടിരുന്നു.

അഫ്രീദി തന്റെ അസുഖത്തെ കുറിച്ച്‌ വിവരിച്ചത് ഇങ്ങനെ;

“വ്യാഴാഴ്ച മുതല്‍ എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനകള്‍ ആവശ്യമാണ്, ഇന്‍ഷാ അല്ലാഹ്,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Be the first to comment on "മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ്."

Leave a comment

Your email address will not be published.


*